മിന്നൽക്കാലം വരവായി

കേരളത്തിൽ മിന്നൽമൂലമുള്ള അപകടങ്ങളുണ്ടാകുന്നതു് എല്ലാ വർഷവും രണ്ടു കാലങ്ങളിലാണു്: കാലവർഷത്തിനുമുമ്പുള്ള ചൂടുകാലത്തും തുലാവർഷക്കാലത്തും. തുലാവർഷം തുടങ്ങിയതോടെ മിന്നൽക്കാലം ആരംഭിച്ചു, തിരുവനന്തപുരത്തെ ഭൗമശാസ്ത്രപഠനകേന്ദ്രത്തിൽ ഡോ. എസ്. മുരളീദാസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ നടന്ന പഠം കാണിച്ചതു് കേരളത്തിൽ പ്രതിവർഷം ശരാശരി 72 പേർ മിന്നലേറ്റു മരിക്കുകയും 115ഓളം പേർക്കു് പരിക്കേൽക്കകയും ചെയ്യുന്നുണ്ടു് എന്നാണു്. കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായും ജനസംഖ്യ കൂടിയതിന്റെ ഫലമായും ഈ സംഖ്യകൾ കൂടിയിട്ടുണ്ടാകാനാണു് സാദ്ധ്യത. എന്നാൽ, കാണാൻ സുന്ദരമായ ഈ പ്രതിഭാസം ഇത്രയേറെ അപകടങ്ങൾ ഉണ്ടാക്കേണ്ടതില്ല.Continue reading “മിന്നൽക്കാലം വരവായി”

August 2020’s extreme weather in the US

“ August 2020 has been a devastating month across large swaths of the United States: As powerful Hurricane Laura barreled into the U.S. Gulf Coast on August 27, fires continued to blaze in California. Meanwhile, farmers are still assessing widespread damage to crops in the Midwest following an Aug. 10 “derecho,” a sudden, hurricane-force windstorm.Continue reading “August 2020’s extreme weather in the US”

കേരളത്തിലെ മാദ്ധ്യമങ്ങൾ പറയാത്ത കാര്യം

ഏതാനും മാസങ്ങൾക്കുമുമ്പു്, കൃത്യമയി പറഞ്ഞാൽ, 2020 ജനുവരി 7നു്, എഴുതിയ ചില കാര്യങ്ങളാണു്. അവ അബദ്ധവശാൽ മറ്റൊരു ബ്ലോഗിലാണു് ചെന്നുപെട്ടതു്. അതിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്നു തോന്നിയതിനാൽ അതിവിടെ പകർത്തുന്നു. ഇതിപ്പോൾ പ്രസക്തമാകുന്നതു് ഈ സംഭവം മാത്രം കാരണമല്ല. ഇതുപോലത്തെ തീപിടിത്തങ്ങളും മറ്റു പ്രശ്നങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലും, വിശേഷിച്ചു് അമേരിക്ക, യൂറോപ്പ്, തുടങ്ങിയ നാടുകളിൽ ഇപ്പോഴും അരങ്ങേറുന്നുണ്ടു്, എന്നാൽ അവയിലും നമ്മുടെ മാദ്ധ്യമങ്ങൾക്കു് യാതൊരു താൽപ്പര്യവുമില്ല എന്നതാണു്. അങ്ങുദൂരെ നടക്കുന്നതല്ലേ എന്നോർത്തു് ആരും സമാധാനിക്കണ്ട. ഇതെല്ലാംContinue reading “കേരളത്തിലെ മാദ്ധ്യമങ്ങൾ പറയാത്ത കാര്യം”

Death of a Pregnant Elephant in Palakkad – some thoughts

Let me take anticipatory bail by submitting that I am not an expert on forests or wildlife. I am writing this based only on the limited knowledge I have, which a lot of people seem to lack. So, if there is any mistake here, I request readers to correct me. The report of a pregnantContinue reading “Death of a Pregnant Elephant in Palakkad – some thoughts”

പാലക്കാട്ടെ ഗർഭിണിയായ കാട്ടാനയും പടക്കംവച്ച പൈനാപ്പിളും

ഗർഭിണിയായ ആന പടക്കം നിറച്ച പൈനാപ്പിൾ തിന്നാൻ ശ്രമിച്ചു് മരിച്ച സംഭവം രാജ്യമാകെ പ്രതിഷേധമുയർത്തി. പൈനാപ്പിളിൽ പടക്കം നിറച്ചു് വച്ചവരെ കണ്ടെത്തി ശിക്ഷിക്കണം എന്നു് പ്രമുഖർ പ്രസ്താവിച്ചു. നടപടിയുണ്ടാകും എന്നു് മുഖ്യമന്ത്രിയും പറഞ്ഞു.എന്നാൽ അതുതന്നെയാണോ ശരിയായ നടപടി എന്നു് ആരും ചിന്തിക്കുകയോ ചർച്ചചെയ്യുകയോ ചെയ്തതായി കണ്ടില്ല. ഇങ്ങനെ ഓരോ മുദ്രാവാക്യങ്ങളുടെ പിന്നാലെ പോകുകയും, അടിസ്ഥാനപ്രശ്നങ്ങളെപ്പറ്റി ചിന്തിക്കുകയോ ചർച്ചചെയ്യുകയോ ചെയ്യാതിരിക്കുക എന്നതു് നമ്മുടെ പതിവായിരിക്കുന്നു.എന്തുകൊണ്ടാണു് അങ്ങനെ പൈനാപ്പിളിൽ പടക്കങ്ങൾ നിറച്ചു് വച്ചതെന്നോ അതിനു പകരം എന്തു ചെയ്യാനാകുമായിരുന്നു എന്നോContinue reading “പാലക്കാട്ടെ ഗർഭിണിയായ കാട്ടാനയും പടക്കംവച്ച പൈനാപ്പിളും”

കേരളത്തിലെ മിന്നൽക്കാലാവസ്ഥ: ഒരു പഠനം

ആമുഖം പ്രകൃതിയിലെ പ്രതിഭാസങ്ങളിൽവച്ചു് ഭൂമിയിലെ ജീവജാലങ്ങൾക്കു്, വിശേഷിച്ചു് മനുഷ്യനും മനുഷ്യന്റെ വസ്തുവകകൾക്കും വളരെയധികം നാശനഷ്ടമുണ്ടാക്കുന്ന ഒന്നാണു് ഇടിമിന്നൽ. ലോകത്താകമാനം പ്രതിവർഷം ശരാശരി 24,000 മനുഷ്യർ മിന്നലേറ്റു് മരിക്കുന്നുണ്ടെന്നാണു് കണക്കാക്കിയിട്ടുള്ളതു്. അതിന്റെ പത്തിരട്ടി മനുഷ്യർക്കാണു് പരിക്കേൽക്കുന്നതു് എന്നും. പ്രളയം, ഉരുൾപൊട്ടൽ, വരൾച്ച, കൊടുങ്കാറ്റ്, എന്നിങ്ങനെ പലവിധത്തിലുള്ള പ്രകൃതിദുരന്തങ്ങൾ ഇന്ത്യയിലുണ്ടാകുന്നുണ്ടെങ്കിലും അവയിൽവച്ചു് ഏറ്റവുമധികം മരണങ്ങൾക്കു് കാരണമാകുന്നതു് മിന്നലാണെന്നു് ദേശീയ ദുരന്തനിവാരണ അതോറിറ്റി തിരിച്ചറിഞ്ഞിട്ടുണ്ടു്. ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിലും കേരളത്തിലെയും ജമ്മു-കാശ്മീരിലെയും ചില പ്രദേശങ്ങളിലും പ്രതിവർഷം ശരാശരി 80 ദിവസങ്ങളിൽ മിന്നലോContinue reading “കേരളത്തിലെ മിന്നൽക്കാലാവസ്ഥ: ഒരു പഠനം”

മിന്നൽമൂലമുള്ള മരണങ്ങൾ കുറഞ്ഞോ?

മലയാള മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചുവന്ന ഈ ലേഖനമാണു് ഇപ്പോൾ ഇതെഴുതുന്നതിനു് പ്രചോദനമായതു്. 2012ൽ കേരളത്തിൽ മിന്നൽമൂലം 72 മരണങ്ങളുണ്ടായതു് തങ്ങളുടെ ശ്രമഫലമായി 2019ൽ 4 ആയി കുറഞ്ഞു എന്നാണു് സംസ്ഥാന പ്രകൃതിദുരന്തനിവാരണ അതോറിറ്റിയുടെ തലവനായ ഡോ. ശേഖർ ലൂക്കോസ് കുര്യാക്കോസ് ഈ റിപ്പോർട്ടിൽ പറയുന്നതു്. അതിന്റെ സത്യാവസ്ഥയുടെ കാര്യം പിന്നീടു വിശദീകരിക്കാം. അതിനുമുമ്പു് അതിൽ പറയുന്ന വസ്തുതകളായ 2012ൽ 72 മരണങ്ങളുണ്ടായി എന്നതും മറ്റും പരിശോധിക്കാം. ഡോ. കുര്യാക്കോസ് ഇതിനായി അവലംബിക്കുന്നതു് എന്റെ സഹപ്രവർത്തകനായിരുന്ന ഡോ. മുരളീContinue reading “മിന്നൽമൂലമുള്ള മരണങ്ങൾ കുറഞ്ഞോ?”

മിന്നൽക്കാലം വരവായി

കേരളത്തിൽ മിന്നൽമൂലമുള്ള അപകടങ്ങളുണ്ടാകുന്നതു് എല്ലാ വർഷവും രണ്ടു കാലങ്ങളിലാണു്: കാലവർഷത്തിനുമുമ്പുള്ള ചൂടുകാലത്തും തുലാവർഷക്കാലത്തും. മാർച്ചുമാസം ആയതോടെ ചൂടുകാലം ആരംഭിച്ചു, മിന്നലിന്റെ കാലം ഉടനേതന്നെ തുടങ്ങും. തിരുവനന്തപുരത്തെ ഭൗമശാസ്ത്രപഠനകേന്ദ്രത്തിൽ ഡോ. എസ്. മുരളീദാസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ നടന്ന പഠം കാണിച്ചതു് കേരളത്തിൽ പ്രതിവർഷം ശരാശരി 72 പേർ മിന്നലേറ്റു മരിക്കുകയും 115ഓളം പേർക്കു് പരിക്കേൽക്കകയും ചെയ്യുന്നുണ്ടു് എന്നാണു്. കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായും ജനസംഖ്യ കൂടിയതിന്റെ ഫലമായും ഈ സംഖ്യകൾ കൂടിയിട്ടുണ്ടാകാനാണു് സാദ്ധ്യത. എന്നാൽ, കാണാൻ സുന്ദരമായ ഈContinue reading “മിന്നൽക്കാലം വരവായി”

വട്ടിയൂർക്കാവു് വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്ക്കൂൾ

കോട്ടൺ ഹിൽ സ്ക്കൂളിൽ നടന്ന പരിപാടിയെപ്പറ്റി സാമൂഹ്യമാധ്യമങ്ങളിൽ ഞാൻ എഴുതിയതു് കണ്ടിട്ടു്, എന്നെ നേരത്തെ അറിയാമായിരുന്ന ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റിയിലെ ഷാജി അലക്സ് അവർ മറ്റു സ്ക്കൂളുകളിൽ സംഘടിപ്പിക്കട്ടേ എന്നു് ആവശ്യപ്പെടുകയും ഞാൻ സമ്മതിക്കുകയും ചെയ്തു. അതനുസരിച്ചു് അവർ ആദ്യമായി വിളിച്ചതു് വട്ടിയൂർക്കാവിലെ വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്ക്കൂളിലേക്കാണു്. ഉച്ചകഴിഞ്ഞു് മൂന്നുമണിക്കു് തീരുമാനിച്ചതനുസരിച്ചു് ഞാനവിടെയെത്തി. +1 സയൻസ് ഗ്രൂപ്പ് വിദ്യാർത്ഥികളായിരുന്നു ക്ലാസിൽ. കോട്ടൺഹില്ലിലേതുപോലെതന്നെ എന്തെല്ലാമാണു് പഠിക്കുന്നതു് എന്തിനാണു് ഇതെല്ലാം പഠിക്കുന്നതു് എന്നു ചോദിച്ചുകൊണ്ടു് തുടങ്ങി. ഈ കുട്ടികൾക്കുംContinue reading “വട്ടിയൂർക്കാവു് വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്ക്കൂൾ”